Booking for regular hours? Please visit online counselling with Nasmin.
രണ്ട് വർഷത്തിലേറെ കൗൺസലിങ് മേഖലയിൽ പ്രവൃത്തി പരിചയവുമുണ്ട്. മാനസിക പ്രശ്‌നങ്ങൾ പലപ്പോഴും ജീവിതത്തിൽ പല ലക്ഷ്യങ്ങൾ നേടുന്നത് തടസ്സമാകുന്നു. പ്രണയനൈരാശ്യം,വിഷാദം, ജീവിത സാഹചര്യങ്ങൾ മൂലമുള്ള ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ, ടെൻഷൻ എന്നിവയ്ക്ക് ഞാൻ കൗൺസിലിംഗ് വാഗ്ദാനം ചെയ്യുന്നു. കൗൺസിലിംഗ് ഒരു ജോലി എന്നതിലുപരി ഒരു സാമൂഹിക സേവനമായാണ് ഞാൻ കാണുന്നത്.
നിലവിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും കൗൺസിലർ നിങ്ങളെ പിന്തുണയ്ക്കുകയും പരിഹാരങ്ങൾക്ക് ആവശ്യമായ അറിവ് നൽകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രശ്‌നങ്ങൾ തരണം ചെയ്യാൻ ഒരു കൗൺസിലർക്ക് നിങ്ങളെ സഹായിക്കാനാകും. തിരക്കേറിയ ഈ ലോകത്ത് നിങ്ങളെ ശ്രദ്ധിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തുന്നവർ വളരെ കുറവാണ്. പലർക്കും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും മറ്റുള്ളവരോട് തുറന്നു പറയാൻ ബുദ്ധിമുട്ടാണ്. ഇവർക്കെല്ലാം ആശ്വാസമാണ് കൗൺസിലിംഗ്. ഒരു കൗൺസിലർക്ക് നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും മുൻവിധിയില്ലാതെ നിങ്ങളെ സ്വീകരിക്കാനും കഴിയും.
കൗൺസിലറെ സമീപിക്കാൻ മടിക്കേണ്ട കാര്യമില്ല,കാരണം നിങ്ങളും കൗൺസിലറും തമ്മിൽ നല്ല ബന്ധം സ്ഥാപിച്ച് നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ നിങ്ങൾ മാനസികമായി തയ്യാറാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ കൗൺസിലർ കൗൺസിലിംഗ് ആരംഭിക്കൂ. കാര്യങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൗൺസിലർ നിങ്ങൾക്ക് നൽകും. നിങ്ങളുടെ വിവരങ്ങളും ആശങ്കകളും സ്വകാര്യമായി സൂക്ഷിക്കും. കൗൺസിലിങ്ങിന്റെ ദൈർഘ്യം പ്രശ്നം എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
താൽപര്യമുളള കൗൺസിലിംഗ് മേഖലകൾ: പ്രണയനൈരാശ്യം,വിഷാദം, ജീവിത സാഹചര്യങ്ങൾ മൂലമുള്ള ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ, ടെൻഷൻ.
Qualifications: B.Sc and M.Sc in Psychology
Leave a Reply