എന്റെ പേര് നസ്മിൻ സലാം .രണ്ട് വർഷത്തിലേറെയായി കൗൺസലിങ് മേഖലയിൽ പ്രവൃത്തിക്കുന്നു. മാനസിക പ്രശ്‌നങ്ങൾ പലപ്പോഴും ജീവിതത്തിൽ പല ലക്ഷ്യങ്ങൾ നേടുന്നതിന് തടസ്സമാകുന്നു. പ്രണയനൈരാശ്യം,വിഷാദം, ജീവിത സാഹചര്യങ്ങൾ മൂലമുള്ള ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ, ടെൻഷൻ എന്നിവയ്ക്ക് ഞാൻ കൗൺസിലിംഗ് വാഗ്ദാനം ചെയ്യുന്നു. കൗൺസിലിംഗ് ഒരു ജോലി എന്നതിലുപരി ഒരു സാമൂഹിക സേവനമായാണ് ഞാൻ കാണുന്നത്.
നിലവിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഞാൻ നിങ്ങളെ പിന്തുണയ്ക്കുകയും പരിഹാരങ്ങൾക്ക് ആവശ്യമായ അറിവ് നൽകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രശ്‌നങ്ങൾ തരണം ചെയ്യാൻ ഒരു കൗൺസിലറെന്ന നിലയിൽ ഞാൻ നിങ്ങളെ പരമാവധി സഹായിക്കും. തിരക്കേറിയ ഈ ലോകത്ത് നിങ്ങളെ കേട്ടിരിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തുന്നവർ വളരെ കുറവാണ്. ഞാൻ പറയുന്നത് ആരെങ്കിലും കേട്ടിരുന്നെങ്കിൽ മനസ്സിലാക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പലർക്കും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും മറ്റുള്ളവരോട് തുറന്നു പറയാനും ബുദ്ധിമുട്ടാണ്. ഇവർക്കെല്ലാം ആശ്വാസമാണ് കൗൺസിലിംങ്.
എനിക്ക് നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും മുൻവിധിയില്ലാതെ നിങ്ങളെ സ്വീകരിക്കാനും കഴിയും. കൗൺസിങിന് സമീപിക്കാൻ മടിക്കേണ്ട കാര്യമില്ല,കാരണം നിങ്ങളും ഞാനും തമ്മിൽ നല്ല ബന്ധം സ്ഥാപിച്ച് നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ നിങ്ങൾ മാനസികമായി തയ്യാറാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ കൗൺസിലിംങ് ആരംഭിക്കുകയുള്ളൂ. എന്തും തുറന്നു പറയാനുള്ള അവസരം ഞാൻ നിങ്ങൾക്ക് തരുന്നതാണ്. നിങ്ങളുടെ വിവരങ്ങളും ആശങ്കകളും സ്വകാര്യമായി സൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി hopenow നൊപ്പം ഞാനുമുണ്ട് .
My name is Nasmin Salam. Working in the field of counseling for more than two years. Mental problems often hinder the achievement of many goals in life. I offer counseling for breakups, depression, anxiety due to life circumstances, marital problems, and stress. I see counseling as a social service rather than a job.
I will support you in identifying existing problems, finding solutions to them, and providing the necessary knowledge for solutions. As a counselor, I will help you to the best of my ability to overcome your problems. In this busy world, very few people take the time to listen to and understand you. Most people wish someone would listen and understand what I am saying. Many people find it difficult to open up to others about many things that have happened in their lives. Counseling is a relief for all of them. I can listen and understand your problems and accept you without prejudice. There is no need to hesitate to approach counselling, because counselling starts after you and I have established a good rapport and made sure that you are mentally ready to open up about your problems. I will give you a chance to say anything. I promise to keep your information and concerns private. I hope to help you solve your problems.