വ്യക്തി സ്വാതന്ത്ര്യം
പലരും പല സാഹചര്യങ്ങളിൽ നിന്ന് വളർന്ന് വരുന്നവരാണ്. ഒരുമിച്ച് ജനിച്ച് വളർന്ന ഇരട്ടക്കുട്ടികളുടെ പോലും സ്വഭാവവും ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യം പറയണ്ടല്ലോ. ഈ ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം മറ്റുള്ളവർ ബഹുമാനിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പലരുടെയും കാര്യത്തിൽ സ്വന്തം ഇഷ്ട്ടങ്ങളെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിക്കാത്തത് വേണ്ടപ്പെട്ടവർ തന്നെയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന പോലെയാണോ ജീവിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുടെ ആഗ്രഹത്തിന് വേണ്ടിയാണോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിച്ച് നോക്കൂ.
ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യുക, ഇഷ്ടപെട്ട ജോലി ചെയ്യുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നിങ്ങനെയുള്ളതെല്ലാം ഒരാളുടെ സ്വാതന്ത്ര്യമാണ്. സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോഴാണ് ജീവിക്കുകയാണെന്നും സന്തോഷമുള്ള ജീവിതമാണ് നയിക്കുന്നതെന്നും ഒരാൾക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് ജീവിക്കുന്നവർ ധാരാളമുള്ള ഈ സമൂഹത്തിൽ വ്യക്തി സ്വാതന്ത്ര്യമെന്ന് പറയുമ്പോൾ തോന്നിയ പോലെ അഴിഞ്ഞാടി നടക്കാനുള്ള സ്വാതന്ത്ര്യമല്ലേ ഉദേശിക്കുന്നതെന്ന് പലരും പരിഹാസത്തോടെയും പുച്ഛത്തോടെയും ചോദിക്കുന്നവരാണ്. അഴിഞ്ഞാടി നടക്കാനുള്ള സ്വാതന്ത്ര്യമല്ല മറിച്ച് സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വ്യക്തി സ്വാതന്ത്ര്യം.
നിങ്ങളുടെ പങ്കാളിയോടൊ അടുത്ത സുഹൃത്തിനോടൊ ചോദിച്ചിട്ടുണ്ടോ അവർ ആഗ്രഹിച്ച പോലെയാണോ ജീവിക്കുന്നതെന്ന്. ചോദിച്ച് നോക്കൂ അവരുടെ സ്വപ്നങ്ങളെപ്പറ്റി. സ്വപ്നങ്ങളെ ഉള്ളിലൊതുക്കി പുറത്ത് ചിരിച്ച് ജീവിക്കുന്നവരുടെ മനസ്സറിഞ്ഞ ചിരി കാണണമെങ്കിൽ അവരുടെ സ്വപ്നങ്ങളെ നേടിയെടുക്കാനുള്ള പിന്തുണയും അവരുടെ സ്വപ്നങ്ങളെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിക്കുകയും ചെയ്താൽ മതി. ഒരാളുടെ ആഗ്രഹങ്ങളെ ചങ്ങലക്കിടാൻ ഒരാൾക്കും അവകാശമില്ലായെന്ന് മനസ്സിലാക്കുക. മറ്റുള്ളവരുടെ ചിരിയുടെ കാരണക്കാരാവാൻ ശ്രമിക്കുക.
Nasmin Salam
View all posts by Nasmin SalamI am Nasmin Salam. I have completed M.Sc and BSc in Psychology.Mental problems are often challenging to achieve goals in life. I do counseling for love depression, depression, stress, marriage problems and other mental problems. I see counseling as a community service rather than a job.
A brief definition of counseling is a relationship between you and the counselor that is completely private and problem-solving. The counselor supports you in identifying and finding solutions to existing problems and provides the necessary education for solutions. A counselor can also help you overcome your problems. In this busy world there are very few people who take the time to listen and understand you. Many people find it difficult to open up to others about many things that have happened in their lives. Counseling is a relief for all of them. A counselor can listen and understand your problems and accept you without any kind of judgement.
Many people are hesitant to approach a counselor due to many misconceptions such as one can understand what is in the mind by looking at the face, and people who are mentally ill should approach a counselor. Don't be afraid to approach the counselor because the counselor will start the counseling only after making sure that you are mentally ready to open up about the issues after establishing a good rapport between you and the counselor. The counselor will give you the freedom to open up. Your information and concerns will be kept private. The number of counseling sessions is based on your problem.
ഞാൻ നസ്മിൻ സലാം.ഞാൻ സൈക്കോളജിയിൽ M. Sc, BSc എന്നിവയിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടുന്നതിന് മാനസിക പ്രശ്നങ്ങൾ പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. പ്രണയ നൈരാശ്യം, വിഷാദം, സമ്മർദ്ദം,ദാമ്പത്യ പ്രശ്നങ്ങൾ, മറ്റ് മാനസിക പ്രശ്നങ്ങൾക്ക് ഞാൻ കൗൺസിലിംങ് നടത്തിവരുന്നു.ജോലി എന്നതിലുപരി ഒരു സമൂഹ സേവനമായാണ് ഞാൻ കൗൺസിലിങിനെ കാണുന്നത്.
കൗൺസിലറും നിങ്ങളും തമ്മിലുള്ള ബന്ധം തീർത്തും സ്വകാര്യപരമായ ആശയവിനിമയവും അതിലൂടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതാണ് കൗൺസിലിംങിന്റെ ചുരുങ്ങിയ നിർവചനം. നിലവിലെ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിലും അതിനുള്ള പരിഹാരം കണ്ടെത്തുന്നതിലും കൗൺസിലർ നിങ്ങളെ പിന്തുണക്കുകയും പരിഹാരത്തിന് ആവശ്യകരമായ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രശ്നങ്ങളെ മറികടക്കാനും കൗൺസിലർ സഹായിക്കുന്നു. ഈ തിരക്കേറിയ ലോകത്ത് നിങ്ങളെ കേൾക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തുന്നവർ വളരെ വിരളമാണ്. ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും മറ്റുള്ളവരോട് തുറന്ന് പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിരളമല്ല. ഇവർക്കെല്ലാം കൗൺസിലിംങ് ആശ്വാസകരമാണ്. നിങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനും മനസ്സിലാക്കാനും ഒരു തരത്തിലുമുള്ള വിലയിരുത്തുകളില്ലാതെ നിങ്ങളെ അംഗീകരിക്കാനും ഒരു കൗൺസിലർക്ക് സാധിക്കും.
മനസ്സിലുള്ളത് മുഖം നോക്കി മനസ്സിലാക്കും, മാനസികരോഗമുള്ളവരാണ് കൗൺസിലറിനെ സമീപിക്കുക എന്നിങ്ങനെ നിരവധി തെറ്റിദ്ധാരണകൾ മൂലം പലരും കൗൺസിലറിനെ സമീപിക്കാൻ മടിക്കുന്നുണ്ട്. കൗൺസിലറിനെ സമീപിക്കുന്നതിൽ ഭയക്കേണ്ട ആവശ്യമില്ല കാരണം നിങ്ങളും കൗൺസിലറും തമ്മിൽ ഒരു നല്ല ബന്ധം സ്ഥാപിച്ചതിന് ശേഷവും പ്രശ്നങ്ങൾ തുറന്ന് പറയാൻ മാനസികമായി നിങ്ങൾ തയ്യാറാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കൗൺസിലർ കൗൺസിലിംങ് ആരംഭിക്കകയുള്ളൂ. നിങ്ങൾക്ക് എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കൗൺസിലർ നൽകും. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങളും പ്രശ്നങ്ങളുമെല്ലാം സ്വകാര്യതയുള്ളതായിരിക്കും. പ്രശ്നങ്ങളനുസരിച്ചും പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കുന്നുവെന്നനുസരിച്ചിരിക്കും കൗൺസിലിംങിന്റെ കാലാവധി.